Today: 24 Jun 2025 GMT   Tell Your Friend
Advertisements
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ
Photo #1 - Europe - Otta Nottathil - russia_supports_uran_against_us
മോസ്കോ: ഒരു പ്രകോപനവുമില്ലാതെ യു.എസ് ഇറാന്റെ മേല്‍ നടത്തിയ ആക്രമണം ന്യായീകരിക്കാനാവാത്തതാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഇറാനുമായി റഷ്യക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇറാന്‍ ജനതയെ സഹായിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തുമെന്നും പുടിന്‍ പ്രഖ്യാപിച്ചു.

മോസ്കോയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പുടിന്‍റെ പ്രതികരണം. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണം നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അറാഖ്ജി പറഞ്ഞു.

ഇറാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ ഒരുക്കമാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥതയ്ക്കും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലദിമിര്‍ പുടിനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സമീപകാല സംസാരങ്ങളില്‍ ഇറാന്‍ പ്രധാന വിഷയമായിരുന്നെന്നും പെസ്കോവ് കൂട്ടിച്ചേര്‍ത്തു.

ഇറാനും റഷ്യയും തമ്മില്‍ തന്ത്രപരമായ സഹകരണത്തിനുള്ള കരാര്‍ നിലവിലുണ്ട്. എന്നാല്‍, ഇതുപ്രകാരം ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ സൈനികമായി സഹായിക്കാന്‍ വ്യവസ്ഥയില്ല. അതേസമയം, അക്രമി രാഷ്ട്രത്തിന്റെ കൂടെ കൂടാതിരിക്കാനും ആവശ്യമായ മധ്യസ്ഥതക്ക് ശ്രമിക്കാനും വ്യവസ്ഥയുണ്ട്.
- dated 24 Jun 2025


Comments:
Keywords: Europe - Otta Nottathil - russia_supports_uran_against_us Europe - Otta Nottathil - russia_supports_uran_against_us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
PM_narendra_modi_visit_croatia_june_18_2025
മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് ക്രൊയേഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us